കാർവാറിൽ കാളി പാലം തകർന്ന് ഒരാൾക്ക് പരിക്ക്

ബെംഗളൂരു: കർണാടക കാർവാറിൽ പാലം തകർന്ന് ഒരാൾക്ക് പരിക്ക്. കാർവാറിനെയും ഗോവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാളി പാലമാണ് തകർന്നത്. രാത്രി ഒരു മണിയോടെയാണ് പാലം തകർന്നത്. ഈ സമയം പാലത്തിലൂടെ കടന്നു പോവുകയായിരുന്ന ലോറി പുഴയിൽ വീഴുകയായിരുന്നു. അപകടത്തിൽ പെട്ട ലോറി ഡ്രൈവറെ പിന്നീട് പ്രദേശവാസികൾ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി മുരുകൻ (37) ആണ് അപകടത്തിൽ പെട്ടത്.

40 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്. ദേശീയപാത 66 ന്റെ വികസനത്തിനായി ഇവിടെ പുതിയ പാലം നിർമിച്ചിരുന്നെങ്കിലും ഒരു ഭാഗത്തേക്കുള്ള ഗതാഗതം പഴയ പാലം വഴി തന്നെ ആയിരുന്നു. അപകടത്തെ തുടർന്ന് പുതിയ പാലത്തിന്റെ സുരക്ഷാ പരിശോധനയും നടത്തിവരികയാണ്.

Tags:    
News Summary - Kali bridge collapse in Karwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.