എയർ ഇന്ത്യ സ്​പെഷൽ സർവീസ് നടത്തി 205 പേരെ ധാക്കയിൽ നിന്ന് ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി: രാഷ്ട്രീയ അനിശ്ചിതത്വവും അക്രമവും തുടരുന്ന ബംഗ്ലാദേശിലേക്ക് എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനം സർവീസ് നടത്തി. ബുധനാഴ്ച രാവിലെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 205 പേരെ ധാക്കയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് കൊണ്ടുവന്നതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.

എയർ ഇന്ത്യയുടെ എ- 321 നിയോ വിമാനമാണ് ധാക്കയിലെത്തിയത്. ന്യൂഡൽഹിയിൽ നിന്ന് യാത്രക്കാരില്ലാതെയാണ് വിമാനം പറന്നുയർന്നത്.

അതിനിടെ, എയർ ഇന്ത്യ ധാക്കയിലേക്ക് ഷെഡ്യൂൾ ചെയ്ത സർവിസുകൾ ബുധനാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച രാവിലെയുള്ള വിമാനം എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. കൂടാതെ വിസ്താരയും ഇൻഡിഗോയും ചൊവ്വാഴ്ച ബംഗ്ലാദേശ് തലസ്ഥാനത്തേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

വിസ്താരയും ഇൻഡിഗോയും ഷെഡ്യൂൾ അനുസരിച്ച് ധാക്കയിലേക്ക് സർവീസുകൾ നടത്തും.  ഇൻഡിഗോ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ധാക്കയിലേക്ക് ഒരു പ്രതിദിന വിമാനവും കൊൽക്കത്തയിൽ നിന്ന് രണ്ട് പ്രതിദിന സർവീസുകളും നടത്താറുണ്ട്.

Tags:    
News Summary - Air India ran a special service and brought 205 people to Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.