മുംബൈ: മഹാരാഷ്ട്ര നിയമസഭാ പ്രോടേം സ്പീക്കറായി മുതിർന്ന ബി.ജെ.പി എം.എൽ.എ കാളിദാസ് കൊളാംബ്കറയെ ഗവർണർ നിയമിച്ചു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലികൊടുത്തു. പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക് കറുടെ മേൽനോട്ടത്തിലാണ് നടക്കുക.
നിലവിലെ എം.എൽ.എമാരിൽ ഏറ്റവും പ്രായം കൂടിയെ വ്യക്തിയെയാണ് പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. ആറാം തവണയാണ് കാളിദാസ് കൊളാംബ്കറെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുന്നത്.
രാഷ്ട്രീയ പ്രതിസന്ധിയിലായ മഹാരാഷ്ട്രയിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം പ്രോടേം സ്പീക്കറുടെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടക്കേണ്ടതെന്നും കോടതി നിർദേശിച്ചിരുന്നു.
അതേസമയം, നാലു ദിവസം നീണ്ട നാടകീയതക്ക് ശേഷം വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.