ചെന്നൈ: മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽ ഹാസന് മുൻകൂർ ജാമ്യം. മദ്രാസ് ഹൈകോടതിയിലെ മധുരൈ ബെഞ്ചാ ണ് ജാമ്യം അനുവദിച്ചത്. അറവകുറിച്ചി നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധിജിയെ കൊന്ന നാഥുറാം ഗോദ്സെയാണെന്നും കമൽഹാസൻ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ ഹിന്ദു മുന്നണി കക്ഷിയാണ് പരാതി നൽകിയത്. ഇതിന് പിന്നാലെ തനിക്ക് സുരക്ഷയൊരുക്കണമെന്ന് കമൽ ആവശ്യപ്പെട്ടിരുന്നു.
സംഘ്പരിവാർ പ്രവർത്തകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽമാത്രം 76 പൊലീസ് സ്റ്റേഷനുകളിലാണ് കമൽ ഹാസനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മതവിദ്വേഷം പരത്തുന്നതിെൻറ പേരിൽ അറവകുറിച്ചി പൊലീസ് കമൽ ഹാസെൻറ പേരിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇതേ തുടർന്നാണ് കമൽ ഹാസൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.