ന്യൂഡൽഹി: സി.ബി.എസ്.ഇ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചതിെൻറ മറപിടിച്ച് സുപ്രധാന വിഷയങ്ങളെ പാഠപുസ്തകത്തിൽ നിന്ന് പുറത്താക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരണവുമായി നടനും മക്കൾ നീതി മെയ്യം തലവനുമായ കമൽ ഹാസൻ. മതേതരത്വം, ദേശീയത എന്നിവക്കുപുറമെ ഫെഡറലിസം, പൗരത്വം, അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശനയങ്ങൾ തുടങ്ങിയ പാഠഭാഗങ്ങളും വെട്ടിക്കുറച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനെന്ന പേരില്‍ പൗരത്വം മതേതരത്വം തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പകരം ഹിറ്റ്ലറുടെ ആത്മകഥയായ മെയിന്‍ കാംഫോ കു ക്ലക്സ് ക്ലാന് ചരിത്രമോ ഉള്‍പ്പെടുത്തുമെന്ന് കമല്‍ ഹാസന് വിമര്‍ശിച്ചു.
'വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കാൻ എന്ന പേരില്‍ സി.ബി.എസ്.ഇ സിലബസില്‍ നിന്ന് മതേതരത്വം, പൗരത്വം, ജനാധിപത്യ അവകാശങ്ങള്‍, ജി.എസ്.ടി തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. പകരം ഒരുപക്ഷെ മെയിന്‍ കാംഫോ, കു ക്ലക്സ് ക്ലാന് ചരിത്രമോ, മാര്‍ക്വിസ് ഡി സാഡ്സ ജസ്റ്റിനോ ഉള്‍പ്പെടുത്തിയേക്കാം', -കമല്‍ ഹാസന് ട്വിറ്ററിൽ കുറിച്ചു. ഒന്നാം മോദിസർക്കാറിെൻറ പ്രധാന പരാജയമായി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്ന നോട്ടുനിരോധനവും ജി.എസ്.ടിയും ഒഴിവാക്കിയ പാഠഭാഗങ്ങളിൽ പെടും.
സി.ബി.എസ്.ഇ ഒമ്പതു മുതൽ 12ാം ക്ലാസ് വരെയുള്ള സിലബസിെൻറ 30 ശതമാനം വെട്ടിക്കുറക്കുമെന്നാണ് കഴിഞ്ഞ ദിവസം മാനവശേഷി വികസനമന്ത്രി രമേശ് പൊഖ്രിയാൽ പ്രഖ്യാപിച്ചത്. ഒമ്പതാം ക്ലാസ് സാമൂഹിക പാഠത്തിൽനിന്ന് ഒഴിവാക്കിയ പ്രധാന ഭാഗങ്ങളാണ് ‘ജനാധിപത്യ അവകാശങ്ങൾ’, ‘ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം’ എന്നിവ. പത്താം ക്ലാസിലെ സാമൂഹിക പാഠത്തിൽ നിന്ന് ‘ജനാധിപത്യവും നാനാത്വവും’, ‘ജാതി, മതം, ലിംഗം’, ‘ജനാധിപത്യത്തിനുള്ള വെല്ലുവിളികൾ’, ‘വനം- വന്യജീവി’ എന്നീ പാഠഭാഗങ്ങളാണ് നീക്കിയത്.
11ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത എന്നിവയും നീക്കി.11ാം ക്ലാസിലെ ബിസിനസ് സ്റ്റഡീസിൽ നിന്നാണ് ജി.എസ്.ടിയെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത്. 12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ ഇന്ത്യയുടെ വിദേശനയം എന്ന ഭാഗത്തുനിന്ന് പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാന്മർ എന്നീ അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം എന്ന ഭാഗവും ഒഴിവാക്കി.
സമകാലിക ലോകത്തിലെ സുരക്ഷ, പാരിസ്ഥിതിക, പ്രകൃതിവിഭവങ്ങൾ, ഇന്ത്യയിലെ സാമൂഹികവും പുതിയതുമായ മുന്നേറ്റങ്ങൾ തുടങ്ങി നാലു പാഠഭാഗങ്ങൾ, കൊളോണിയലിസം എന്നിവയും നീക്കിയിട്ടുണ്ട്. 12ാം ക്ലാസിലെ ബിസിനസ് സ്റ്റഡീസിൽനിന്നാണ് നോട്ടുനിരോധത്തെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത്.
Secularism, Ctizenship, Democratic rights and GST are the chapters deleted from the CBSE syllabus to reduce students' stress!
— Kamal Haasan (@ikamalhaasan) July 9, 2020
Probably, they should add Mein Kampf, the History of Ku Klux Klan and Marquis De Sade's Justine as students' stress busters!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.