കോയമ്പത്തൂർ: സി.പി.ഐ, സി.പി.എം പാർട്ടികൾക്കും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമെതിരെ വിമർശനവുമായി മക്കൾ നീതി മയ്യം നേതാവും സിനിമ നടനുമായ കമൽഹാസൻ. നിരവധി തവണ ഇടത് പാർട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്‍റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടുവെന്നും കമൽ ഹാസൻ പറഞ്ഞു.
ഡി.എം.കെയിൽ നിന്നും മൊത്തം 25 കോടി രൂപ വാങ്ങിയാണ് സി.പി.ഐയും സി.പി.എമ്മും മുന്നണിയിൽ ചേർന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമമുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. സ്റ്റാലിൻ വിശ്വസിക്കാൻ കഴിയാത്തയാളാണെന്നും കമൽ ഹാസൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
നേരത്തേ കേരള സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി കമൽഹാസൻ പലകുറി രംഗത്ത് വന്നിരുന്നു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് ഇക്കുറി കമൽഹാസൻ ജനവിധി തേടുന്നത്. മഹിളാ മോർച്ച ദേശീയ പ്രസിഡന്‍റ് വനതി ശ്രീനിവാസനും കോൺഗ്രസിന്‍റെ മയൂരി ജയകുമാറുമാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.