ചെന്നൈ: കമൽഹാസെൻറ ആൽവാർപേട്ട് എൽദാംസ് റോഡിലെ വസതിയിൽ സമ്പർക്ക വിലക്ക്’ ഏർപ്പെടുത്തിയതായി അറിയിച്ച് ചെന്നൈ കോർപറേഷൻ പോസ്റ്റർ പതിച്ചത് വിവാദമായി. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ഇതിെൻറ വാർത്തകൾ പ്രചരിച്ചു. തമിഴ്നാട്ടിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ അധികൃതർ സ്റ്റിക്കറുകൾ പതിക്കുന്നുണ്ട്. എന്നാൽ, തനിക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായ വാർത്ത കമൽഹാസൻ നിഷേധിച്ചു.
ഇൗയിടെ ദുബൈയിൽനിന്ന് മടങ്ങിയ നടിയും കമൽഹാസെൻറ മുൻ ഭാര്യയുമായിരുന്ന ഗൗതമിയുടെ പാസ്പോർട്ടിലെ വിലാസമനുസരിച്ച് ജീവനക്കാർ നോട്ടീസ് പതിക്കുകയായിരുന്നെന്നും പിന്നീട് ഇതു നീക്കിയതായും ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കില്ലെന്നും ചെന്നൈ കോർപറേഷൻ കമീഷണർ ജി. പ്രകാശ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.