ഭോപ്പാൽ: ബി.ജെ.പിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പദ്ധതികളെക്കുറിച്ച് തനിക്കറിയാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ്. എന്നാൽ, എം.എൽ.എമാർ മറുകണ്ടം ചാടിെല്ലന്ന മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങിെൻറ വാക്കുകൾ വിശ്വസിക്കുകയായിരുന്നുവെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടിവന്ന കമൽനാഥ് വ്യക്തമാക്കി.
‘അത് ബോധപൂർവമായിരുന്നില്ല. ഒരുപക്ഷേ, സാഹചര്യത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കാൻ കഴിയാതെ പോയതുകൊണ്ടാവാം. ദിവസം മൂന്നു തവണയൊക്കെ തന്നോട് സംസാരിച്ച ചില എം.എൽ.എമാർ ഒരിക്കലും പാർട്ടി വിടില്ലെന്ന് ദിഗ്വിജയ് സിങ് കരുതിയിരുന്നു. എന്നാൽ, അവർ പാർട്ടി വിട്ടു.’ -ഒരു ദേശീയ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ കമൽനാഥ് പറഞ്ഞു.
‘സിന്ധ്യ ജൂലൈ മുതൽ ബി.ജെ.പി ദേശീയ നേതൃത്വവുമായി ബന്ധപ്പെടുന്ന വിവരം എനിക്കറിയാമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റതിനുശേഷമായിരുന്നു അത്. കോൺഗ്രസിൽനിന്ന് ബി.ജെ.പി അടർത്തിയെടുത്ത ഒരു സാധാരണ നേതാവിനോട് ഒരു ലക്ഷത്തിലധികം വോട്ടിന് തോൽേക്കണ്ടി വന്നുവെന്നത് അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ബി.ജെ.പിയുമായി സിന്ധ്യ ബന്ധപ്പെടുേമ്പാഴും അവരുടെ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ പാർട്ടിയിൽ ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, എന്തു വിലകൊടുത്തും മധ്യപ്രദേശിൽനിന്നുള്ള രണ്ടാമത്തെ രാജ്യസഭാ സീറ്റ് പിടിച്ചെടുക്കാൻ ബി.ജെ.പിയുടെ ഉന്നത നേതൃത്വം കരുനീക്കിയതോടെ സിന്ധ്യയെ ഉൾക്കൊള്ളുകയല്ലാതെ അവർക്ക് മറ്റു വഴിയില്ലാതായി.’ -കമൽനാഥ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ തിരിച്ചെത്താനാവുമെന്ന് കമൽനാഥ് ശുഭാപ്തി പ്രകടിപ്പിച്ചു. ‘ഇത് അക്കങ്ങളുടെ കളിയാണ്. ഇപ്പോൾ ഞങ്ങൾക്ക് 92 എം.എൽ.എമാരുണ്ട്. അവർക്ക് 107ഉം. 24 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിയുമായി തുല്യത പാലിക്കാൻ 15 സീറ്റിൽ ജയിക്കണം. ഇേപ്പാഴത്തെ സാഹചര്യത്തിൽ 15ലധികം സീറ്റിൽ ജയിക്കാൻ ഞങ്ങൾക്ക് കഴിയും. സാമ്പത്തിക നടപടികളുടെ അഭാവവും ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ ലോക്ഡൗൺ സൃഷ്ടിച്ച പ്രത്യാഘാതങ്ങളുമൊക്കെ ബി.ജെ.പിക്ക് തിരിച്ചടിയാകും. വിപണി ഇല്ലാതായതോടെ കർഷകർക്ക് വിളകൾ നശിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. സർക്കാറിൽനിന്ന് അവർക്ക് പിന്തുണയൊന്നും കിട്ടുന്നില്ല.’ -കമൽനാഥ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.