ന്യൂഡൽഹി: നടി ദീപിക പദുകോൺ മോദി സർക്കാറിെൻറ അംബാസഡറായിരുന്നപ്പോൾ ദേശസ്നേഹ ിയും ജെ.എൻ.യു സന്ദർശിച്ചപ്പോൾ ദേശദ്രോഹിയുമായത് എങ്ങനെയെന്ന് സി.പി.ഐ നേതാവും ജ െ.എൻ.യു സ്റ്റുഡൻറ്സ് യൂനിയൻ മുൻ പ്രസിഡൻറുമായ കനയ്യകുമാർ. മാനവ വിഭവ മന്ത്രാലയത്തിന് മുന്നിൽ പ്രക്ഷോഭകരെ അഭിമുഖീകരിക്കുകയായിരുന്നു അദ്ദേഹം.
പദുകോണിനെയും ബാഡ്മിൻറൺ താരം പി.വി. സിന്ധുവിനെയും കഴിഞ്ഞ ഒക്ടോബർ 22ന് മോദി സർക്കാർ ‘ഭാരത് കി ലക്ഷ്മി’ പരിപാടിയുടെ അംബാസഡർമാരാക്കിയിരുന്നു. ദീപിക പദുകോൺ കഴിഞ്ഞദിവസം വിദ്യാർഥികൾക്കുനേരെ ഗുണ്ട ആക്രമണം നടന്ന ജെ.എൻ.യു കാമ്പസ് സന്ദർശിച്ചതിനെ തുടർന്ന് സംഘ്പരിവാറിെൻറ രൂക്ഷ പരിഹാസത്തിന് ഇരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.