'എല്ലാ കഥകൾക്കും നിരവധി വശങ്ങള​ുണ്ട്'​; ഗോഡ്​സേയെ ന്യായീകരിച്ച്​ നടി കങ്കണ റണാവത്ത്​

രാഷ്​ട്ര പിതാവ്​ മഹാത്മഗാന്ധി വധത്തെ പരോക്ഷമായി ന്യായീകരിച്ച്​ നടി കങ്കണ റണാവത്ത്​. നാഥുറാം ഗോഡ്​സെ എന്ന ഹാഷ്​ടാഗിൽ പങ്കുവച്ച കുറിപ്പിലാണ്​ 'എല്ലാ കഥകൾക്കും നിരവധി വശങ്ങള​ുണ്ടെന്ന്​' കങ്കണ പറയുന്നത്​. ഗോഡ്​സേയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്​. 'ഓരോ കഥയ്ക്കും മൂന്ന് വശങ്ങളുണ്ട്, നിങ്ങളുടേത്, എ​േന്‍റത്, സത്യം. ഒരു നല്ല കഥപറച്ചിലുകാരൻ വസ്​തുതകൾ ഒന്നും മറയ്ക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങളുടെ പാഠപുസ്തകങ്ങൾ മോശമാകുന്നത്. അവ നിറയെ വിശദീകരണങ്ങൾ മാത്രം'-കങ്കണ ട്വിറ്ററിൽ കുറിച്ചു.


ഗാന്ധിവധത്തെ കൊലയാളിയുടെ വീക്ഷണകോണിലൂടെ കാണാനുള്ള ശ്രമമാണ്​ നടി നടത്തുന്നതെന്നും ഇത്​ പരോക്ഷമായി ഗോഡ്​സേയെ പിന്തുണക്കലാണെന്നും​ ആരോപണമുണ്ട്​. പിന്നീട്​ നടത്തിയ മറ്റൊരു ട്വീറ്റിൽ സുഭാഷ്​ ചന്ദ്രബോസിനെകുറിച്ചുള്ള അംബേദ്​കറുടെ പ്രസംഗത്തിന്‍റെ വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്​.

നേ​​രത്തേ കർഷക പ്രക്ഷോഭത്തിനെ അപഹസിച്ചും കങ്കണ രംഗത്തുവന്നിരുന്നു. വളരെയധികം ഭീകരതകൾക്ക്​ ശേഷം സി‌എ‌എ തടഞ്ഞുവച്ചിരുന്നു. ഇങ്ങിനെ പോയാൽ കർഷക ബില്ലും പിൻവലിക്കാനാണ്​ സാധ്യത. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഞങ്ങൾ ദേശീയ സർക്കാരിനെ തിരഞ്ഞെടുത്തു. പക്ഷേ ദേശീയതാവിരുദ്ധരാണ്​ എല്ലായിടത്തും വിജയിക്കുന്നത്​. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്​ കറുത്തനാളുകളാണ്​. ദയവായി ഈ നിയമങ്ങൾ നടപ്പിലാക്കുകയും ജനാധിപത്യത്തെ വിജയിപ്പിക്കുകയും ചെയ്യുക' -പി.എം.ഒ ഇന്ത്യയെ ടാഗ്​ ചെയ്​തുകൊണ്ട്​ കങ്കണ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.