മാണ്ഡിയിൽ നടി കങ്കണ റണാവത് മുന്നിൽ

ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ കുതിപ്പ് തുടർന്ന് നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻ്റെ മകൻ കോൺഗ്രസിൻ്റെ വിക്രമാദിത്യ സിങ്ങിനെതിരെയാണ് റണാവത്ത് മത്സരിക്കുന്നത്.

രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും പാർലമെൻ്റ് സീറ്റിനായുള്ള അദ്ദേഹത്തിൻ്റെ ആദ്യ ശ്രമമാണ് സിങ്ങിൻ്റേത്.

2014-ലും 2019-ലും യഥാക്രമം 49.97%, 68.75% വോട്ടുകൾ നേടി ഭാരതീയ ജനതാ പാർട്ടിയുടെ രാം സ്വരൂപ് ശർമ്മ വിജയിച്ച മണ്ഡലമാണ് മാണ്ഡി. 2021 മാർച്ച് 17-ന് ശർമ്മ മരണപ്പെട്ടതോടെ മണ്ഡലത്തിൽ നടത്തിയ ഉപതെരഞ്ഞെടുപ്പിൽ വിക്രമാദിത്യ സിങ്ങിന്റെ അമ്മ പ്രതിഭ സിങ് വിജയിച്ചിരുന്നു.

‌വർഷങ്ങളായി ബി.ജെ.പി അനുകൂല നിലപാട് തുടരുന്ന വ്യക്തിയാണ് കങ്കണ. ഈ വർഷം തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോഴാണ് ഔദ്യോ​ഗികമായി പാർട്ടിയിൽ ചേരുന്നത്.

നിരവധി വിവാദങ്ങൾക്കും തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് കങ്കണ തുടക്കമിട്ടിരുന്നു. 2014ൽ മാത്രമാണ് ഇന്ത്യ യഥാർത്ഥത്തിൽ സ്വതന്ത്രമായതെന്ന് കങ്കണ അഭിപ്രായപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യ ഒരു 'ഹിന്ദു രാഷ്ട്ര'മാകണമെന്ന ആഗ്രഹവും നടി പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Kangana Ranaut leads in Mandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.