മുംബൈ: മുംബൈ പാക് അധിനിവേശ കശ്മീർ' പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ശക്തമായി പ്രതികരിച്ച ശിവസേന എം.പി സഞ്ജയ് റാവുത്തിന് വധഭീഷണി. കങ്കണയുടെ ആരാധകൻ എന്ന് വിശേഷിപ്പിച്ച് ഫോണിലൂടെ ഭീഷണി മുഴക്കിയ കൊൽക്കത്ത ടോളിഗഞ്ച് സ്വദേശിയെ പൊലീസ് പിടികൂടി.
പലാഷ് ബോസ് എന്ന യുവാവാണ് അറസ്റ്റിലായതെന്നും ഇയാളെ അലിപുർ കോടതിയിൽ റിമാൻഡ് ചെയ്തതായും കൊൽക്കത്ത പൊലീസ് അറിയിച്ചു. കങ്കണക്കെതിരെ പ്രസ്താവന നടത്തിയാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇയാൾ ആവർത്തിച്ചിരുന്നു. മുംബൈ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
നടിക്കെതിരായ നടപടിയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ച നടപടിക്കെതിരെ ആരാധകൻ പ്രതിഷേധവുണമായി രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ശിവസേന സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
അതേസമയം, താരത്തോട് വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്നും തന്നെ സംബന്ധിച്ചോളം കങ്കണ വിഷയം ഇവിടെ അവസാനിച്ചുവെന്നും എം.പി സഞ്ജയ് റാവുത്ത് വ്യക്തമാക്കി. അനിധൃത നിർമാണങ്ങൾ തടയുന്നതിെൻറ ഭാഗമായി ബ്രിഹാൻ മുംബൈ കോർപറേഷൻ കങ്കണയുടെ ഉടമസഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന് പങ്കില്ല. നടി സ്വസ്ഥമായി മുംബൈയിൽ ജീവിക്കാമെന്നും സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.