രണ്ടാഴ്ചക്കിടെ നാല് ദുബൈ യാത്ര, കടത്തിയത് 14.8 കിലോഗ്രാം സ്വര്‍ണം; നടി രന്യറാവു അറസ്റ്റിൽ

രണ്ടാഴ്ചക്കിടെ നാല് ദുബൈ യാത്ര, കടത്തിയത് 14.8 കിലോഗ്രാം സ്വര്‍ണം; നടി രന്യറാവു അറസ്റ്റിൽ

ബംഗളൂരു: കന്നട നടി രന്യ റാവു സ്വർണ കടത്ത് കേസിൽ അറസ്റ്റിൽ. ദുബൈയിൽ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച താരത്തെ ഡി.ആർ.ഐ സംഘം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.

ആഭരണങ്ങളായി അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും സ്വര്‍ണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ഗ്രാം സ്വര്‍ണം ഇവരില്‍ നിന്നും റവന്യൂ ഇന്റലിജന്‍സ് കണ്ടെടുത്തു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡി.ആർ.ഐ നിരീക്ഷണത്തിലാകുകയായിരുന്നു.

കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന്‌ പറഞ്ഞ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രന്യ റാവു ശ്രമിച്ചെങ്കിലും റവന്യു ഇന്റലിജൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    
News Summary - Kannada actress arrested for ‘smuggling’ 14.8 kg gold at Bengaluru Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.