ട്രെയിൻ അപകടം: മലയാളികളടക്കമുള്ള യാത്രക്കാർക്ക്​ ബംഗളൂരുവിലേക്ക്​ പോകാൻ 15 ബസ്​ ഏർപ്പെടുത്തി

ബംഗളൂരു: തമിഴ്​നാട്​ ധർമപുരിക്ക്​ സമീപം പാളം തെറ്റിയ കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്​സ്​പ്രസിലെ (07390) യാത്രക്കാരെ ബംഗളൂരുവിലേക്ക്​ ബസുകളിൽ മാറ്റാൻ നടപടിയായി. റെയിൽവെ ഏർ​െപ്പടുത്തിയ 15 ബസ്സുകളിലായി രാവിലെ ഒമ്പതോടെയാണ്​ മുഴുവൻ യാത്രക്കാരെയും തോപ്പൂരിൽനിന്ന്​ ബംഗളൂരുവിലേക്ക്​ കൊണ്ടുപോയത്​.

അപകടസ്​ഥലത്ത്​ അഞ്ചു ബസുകളുടെ സേവനവും ഏർപ്പെടുത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്​. വിവരങ്ങളറിയാൻ 04344 222603 (​െഹാസൂർ), 080 22156554 (ബംഗളൂരു), 04342 232111 (ധർമപുരി) എന്നിവിടങ്ങളിൽ ഹെൽപ്​ ഡെസ്​ക്ക്​ സംവിധാനം ഏർപ്പെടുത്തി.


വ്യാഴാഴ്​ച വൈകീട്ട്​ കണ്ണൂരിൽനിന്ന്​ ബംഗളൂരുവിലേക്ക്​ പുറപ്പെട്ട ട്രെയിൻ വെള്ളിയാഴ്​ച പുലർച്ചെ 3.45ഒാടെയാണ്​ അപകടത്തിൽ പെട്ടത്​. സേലം- ബംഗളൂരു റൂട്ടിൽ മുത്തംപട്ടി-ശിവദി സ്​റ്റേറഷനുകൾക്കിടയിലാണ്​ സംഭവം. ട്രെയിൻ ഒാടിക്കൊണ്ടിരിക്കെ എൻജിന്​ സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല്​ വന്നിടിച്ചതാണ്​ അപകടകാരണമെന്ന്​ കരുതുന്നു. ഏഴു കോച്ചുകൾ പാളം തെറ്റിയതായി ദക്ഷിണ പശ്​ചിമ റെയിൽവെ അധികൃതർ അറിയിച്ചു.

അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ചവിട്ടുപടിക്കുപുറമെ എ.സി ബോഗിയിലെ ഗ്ലാസുകളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറി. അപകടത്തിൽപെട്ട ബോഗികൾ വേർപെടുത്തി യാത്രക്കാരെ തോപ്പൂർ റെയിൽവെ സ്​റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെനിന്നാണ്​ ബസുകളിൽ ബംഗളൂരുവിലേക്ക്​ തിരിച്ചത്​.

അപകടം നടന്നത്​ സിംഗിൾ ലൈനിലായതിനാൽ ഇൗ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.10ന്​​ ബംഗളൂരുവിൽനിന്ന്​ പുറപ്പെടേണ്ട കെ.എസ്​.ആർ ബംഗളൂരു- എറണാകുളം ഇൻറർസിറ്റി സൂപ്പർ ഫാസ്​റ്റ്​ എക്​സ്​പ്രസ്​ (02677) കെ.ആർ പുരം-ബംഗാർപേട്ട്-തിരുപ്പത്തൂർ വഴി തിരിച്ചുവിട്ടു. ഇതോടെ നിരവധി മലയാളി യാത്രക്കാർ കുടുങ്ങി.



മഴ തുടരുന്നതിനാൽ പ്രദേശത്ത്​​ വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. സേലത്തുനിന്ന്​ ബംഗളൂരുവിലേക്കുള്ള സമാന്തര പാതയായതിനാൽ കേരളത്തിൽനിന്നുള്ള മറ്റു ട്രെയിനുകളുടെ ഗതാഗതത്തെ അപകടം ബാധിച്ചിട്ടില്ല.

കണ്ണൂർ - യശ്വന്ത്​പൂർ, ബംഗളൂരു - എറണാകുളം ഇൻറർ സിറ്റി എന്നിവ മാത്രമാണ്​ ഇൗ റൂട്ടിലൂടെ കേരളത്തിലേക്ക്​​ ദിനേനയുള്ള ട്രെയിനുകൾ.



Tags:    
News Summary - kannur yesvantpur express Train accident: railway arranged 15 buses to Bangalore for passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.