Representative image

കാൺപൂർ ഏറ്റുമുട്ടൽ: കൊടും ക്രിമിനൽ വികാസ് ദുബെക്കായി തെരച്ചിൽ ശക്തമാക്കി

കാൺപൂർ: കാൺപൂരിൽ എട്ട് പൊലീസുകാരെ വെടിവെച്ചുകൊന്ന കുപ്രസിദ്ധ മാഫിയ തലവൻ വികാസ് ദുബെക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. ഇയാൾ നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അതിർത്തിയിലുൾപ്പെടെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. 

ഇയാളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി 25 അംഗ പൊലീസ് സംഘത്തെ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലും അയൽ സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്.

അതേസമയം സംഭവ സ്ഥലത്തു നിന്ന് ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. ദുബെയുടെ കൂട്ടാളി ദയ ശങ്കർ അഗ്നിഹോത്രിയെ പൊലീസ് ഏറ്റുമുട്ടലിലൂടെയും പിടികൂടി. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അറുതോളം ക്രിമിനൽ കേസുകളാണ് ദുബെയുടെ പേരിലുള്ളത്. ഇയാളുടെ വീട് കഴിഞ്ഞ ദിവസം കാൺപൂർ പൊലീസ് ഇടിച്ചുനിരത്തിയിരുന്നു. 

കഴിഞ്ഞ വ്യാഴായ്ച രാത്രിയോടെയായിരുന്നു ഏറ്റുമുട്ടലിൽ ഡിഎസ്പി അടക്കമുള്ള പൊലീസുകാരെ ദുബെയും സംഘവും ആക്രമിച്ചത്. സംഭവത്തിൽ എട്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. 

Tags:    
News Summary - kanpur police cncounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.