മുംബൈ: സിനിമയുടെ ടൈറ്റിലിൽ തന്റെ പേര് അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ‘ഷാദി കേ ഡയറക്ടർ കരൺ ഔർ ജോഹർ’ എന്ന ഹിന്ദി ചിത്രത്തിൻറെ നിർമാതാക്കൾക്കെതിരെ ബോംബെ ഹൈകോടതിയെ സമീപിച്ചു. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണിത്. സിനിമയുടെ നിർമാതാക്കളായ ഇന്ത്യാപ്രൈഡ് അഡ്വൈസറി, സഞ്ജയ് സിങ്, എഴുത്തുകാരനും സംവിധായകനുമായ ബബ്‌ലു സിങ് എന്നിവർക്കെതിരെ തന്റെ പേര് തലക്കെട്ടിൽ ഉപയോഗിക്കുന്നതിൽനിന്ന് സ്ഥിര വിലക്കും ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച ജസ്റ്റിസ് റിയാസ് ചഗ്ലയുടെ സിംഗ്ൾ ബെഞ്ചിന് മുമ്പാകെയാണ് കേസ് വന്നത്. ഹരജി ഇന്ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. സിനിമയുമായോ അതിന്റെ നിർമാതാക്കളുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്നും സിനിമയുടെ പേരിൽ തൻ്റെ പേര് നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നും ജോഹർ പറയുന്നു. പേര് നേരിട്ട് പരാമർശിക്കുന്നത് സ്വകാര്യതയ്ക്കുള്ള തൻ്റെ അവകാശം ലംഘിക്കുന്നതാണെന്നും കരൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.