ബംഗളൂരു: കാസര്‍കോട്ടെ വനിത ഹോസ്റ്റലിൽ പാചകക്കാരിയായിരുന്ന 25കാരിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ 'സീരിയൽ കില്ലർ' സയനൈഡ് മോഹന്‍ (57) ജീവപര്യന്തം കഠിനതടവും 45,000 രൂപ പിഴയും വിധിച്ചു. മംഗളൂരു അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സെയ്ദുന്നിസയാണ് ശിക്ഷ വിധിച്ചത്.
ബംഗളൂരുവിലെത്തിച്ച് പീഡിപ്പിക്കുകയും ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ മോഹൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് മോഹന്‍ സയനൈഡ് കലര്‍ത്തിയ ഗുളിക യുവതിക്ക് നല്‍കുകയായിരുന്നു.
2003 മുതല്‍ 2009വരെയുള്ള കാലയവളവില്‍ 20 സ്ത്രീകളെയാണ് മോഹനന് കൊലപ്പെടുത്തിയത്. മോഹനെതിരെയുള്ള 20ാമത്തെതും അവസാനത്തേയുമായ കൊലപാതകക്കേസാണിത്. മറ്റു കേസുകളിലെല്ലാം ശിക്ഷ വിധിച്ചിരുന്നു.
സമാനമായ അഞ്ചു കേസുകളില്‍ വധശിക്ഷയും മൂന്നു കേസുകളില്‍ ജീവപര്യന്തവും കോടതി വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമായി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.