കർണാടക തെരഞ്ഞെടുപ്പ് യുദ്ധം മെയ് 12ന്; വോട്ടെണ്ണൽ 15ന്

ന്യൂഡൽഹി: രാഷ്ട്രീയ പ്രാധാന്യമുള്ള കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12ന്. വോട്ടെണ്ണൽ മെയ് 15ന് നടത്തി ഫലം പ്രഖ്യാപിക്കും. ഡൽഹി‍യിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.വി റാവത്ത് അറിയിച്ചു.

ഏപ്രിൽ 17ന് തെരഞ്ഞെടപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24. 25നാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 27 ആണ്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.

സോഷ്യൽ മീഡിയ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ കർശനമായി നിരീക്ഷിക്കും. പൊതുപ്രവേശന പരീക്ഷകൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കർണാടകത്തിലെ എല്ലാ മണ്ഡലങ്ങളിലും വി.വി. പാറ്റ് സംവിധാനം ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ ചിത്രം പതിക്കും.

സോഷ്യൽ മീഡിയ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ കർശനമായി നിരീക്ഷിക്കും. പൊതുപ്രവേശന പരീക്ഷകൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കർണാടകത്തിലെ എല്ലാ മണ്ഡലങ്ങളിലും വി.വി. പാറ്റ് സംവിധാനം ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ ചിത്രം പതിക്കും. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കും. 

45 പോളിങ് സ്റ്റേഷനുകൾ വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും. പോളിങ് സ്റ്റേഷനുകളിൽ സ്ത്രീകൾക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക സംവിധാനം ഒരുക്കും. തെരഞ്ഞെടുപ്പിന്‍റെയും വോട്ട് രേഖപ്പെടുത്തിന്‍റെയും പ്രാധാന്യം കർണാടകയിലെ യുവക്കളിൽ എത്തിക്കാനും പ്രമുഖ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ് തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രചാരകനാകുമെന്നും വാർത്താസമ്മേളനത്തിൽ ഒ.വി റാവത്ത് അറിയിച്ചു. 

കർണാടകയിൽ ആകെ 4.96 കോടി വോട്ടർമാരുണ്ട്. കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 28ന് അവസാനിക്കും.

2013 നിയമസഭാ തെരഞ്ഞെടുപ്പിൽ 224 അംഗ നിയമസഭയിൽ 122 സീറ്റ് നേടിയാണ് കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയത്. ജനതാദൾ എസ് (ജെ.ഡി.എസ്), ബി.ജെ.പി എന്നിവ 40 വീതം സീറ്റുകൾ നേടി. കർണാടക ജനതപക്ഷ (കെ.ജെ.പി) ആറും ബദവാര ശ്രമികാര കോൺഗ്രസ് പാർട്ടി (ബി.എസ്.ആർ കോൺഗ്രസ്) നാലും സീറ്റുകളിൽ വിജയിച്ചപ്പോൾ കർണാടക മക്കള പക്ഷ (കെ.എം.പി), സമാദ് വാദി പാർട്ടി (എസ്.പി), സർവോദയ കർണാടക പക്ഷ (എസ്.കെ.പി) എന്നീ ചെറുകക്ഷികൾ ഒാരോ സീറ്റ് വീതം നേടി. ഒമ്പത് സ്വതന്ത്രരും വിജയിച്ചു.  

Tags:    
News Summary - Karnataka Assembly Election held at May 12th and Conting May 15th -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.