ബംഗളൂരു: കർണാടക ബി.ജെ.പി എം.എൽ.എ ബസൻ ഗൗഢ പാട്ടീൽ വിദ്വേഷ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. ദാരിദ്ര രേഖക്ക് താഴെയുള്ള ന്യൂനപക്ഷ വനിതകൾക്ക് അനുവദിച്ചിരുന്ന വിവാഹ ധനസഹായം നിർത്തിയ കർണാടക സർക്കാരിെൻറ നടപടിയെ സ്വാഗതം ചെയ്തുകൊണ്ടാണ് ബസൻ ഗൗഢ വിവാദപ്രസ്താവന നടത്തിയത്. സഹായധന പദ്ധതി വേണ്ടവർ പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു ബസൻഗൗഢയുടെ പരാമർശം.
‘ഷാദി ഭാഗ്യ’ എന്ന പേരിലുള്ള വിവാഹധനസഹായ പദ്ധതി 2013 ൽ കോൺഗ്രസ് സർക്കാരാണ് കൊണ്ടുവന്നത്. സഹായധനം നൽകുന്നത് ന്യൂനപക്ഷ പ്രീണനമാണെന്നും രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കണമെന്നും ബസൻഗൗഢ ആവശ്യപ്പെട്ടു. ഹിന്ദുക്കൾക്ക് ഒന്നും ലഭിക്കുന്നില്ലെന്നും മതേതരത്വമെന്നുപറഞ്ഞാൽ ന്യൂനപക്ഷങ്ങൾക്ക് എല്ലാം നൽകലാണോ എന്നും ബസൻഗൗഢ കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച 102വയസ്സുള്ള സ്വാതന്ത്രസമര സേനാനിയെ വ്യാജ സ്വാതന്ത്രസമരസേനാനിയെന്നും പാക് ഏജെൻറന്നും ബസൻഗൗഢ പാട്ടീൽ വിളിച്ചത് വൻ വിമർശനത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.