കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ആശുപത്രിയിൽ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും മൂലമാണ് പാർവതിയെ ആശുപത്രിയിൽ എത്തിച്ചത്.

ഇപ്പോൾ എം.ഐ.സി.യുവിൽ കഴിയുന്ന പാർവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു തന്നെ വാർഡിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി ഭാര്യയെ കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    
News Summary - Karnataka CM Siddaramaiah's wife Parvathi hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.