യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്​മഹത്യക്ക്​ ​ശ്രമിച്ചു

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്​മഹത്യക്ക്​ ​ശ്രമിച്ചു. എൻ.ആർ. സന്തോഷാണ്​ ഉറക്കഗുളിക കഴിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​. വീട്ടിലായിരുന്ന അദ്ദേഹത്തെ ഉടൻ തന്നെ എം.എസ്​. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്തുകൊണ്ടാണ്​ സന്തോഷ്​ ആത്മഹത്യക്ക്​ ശ്രമിച്ചതെന്ന്​ അറിയില്ലെന്നും അദ്ദേഹത്തെ ഡോക്​ടർമാർ ചികിത്സിക്കുന്നുണ്ടെന്നും യെദ്യൂരപ്പ പ്രതികരിച്ചു. 'അദ്ദേഹത്തി​െൻറ കുടുംബവുമായി സംസാരിച്ചു. ഇതി​ന്​ പിന്നിലെ കാരണമെന്താണെന്ന്​ ​അറിയില്ല. അദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണ്​. ആശങ്കപ്പെടേണ്ടതൊന്നുമില്ല' -യെദ്യൂരപ്പ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

യെദ്യൂരപ്പ സന്തോഷിനോട്​ സംസാരിച്ചിരുന്നു. ഉറക്കഗുളിക കഴിച്ചതി​െൻറ ആലസ്യം അദ്ദേഹത്തിനു​ണ്ടായിരുന്നുവെന്നും ആത്മഹത്യ​ക്ക്​ ശ്രമിച്ചതി​െൻറ കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.

സന്തോഷിന്​ വിഷാദ രോഗമുള്ളതായാണ്​ പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച്​ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ വർഷം ആദ്യമാണ്​ യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സന്തോഷ്​ നിയമിതനാകുന്നത്​. ഓപ്പറേഷൻ കമലയിൽ പ്രധാന പങ്കുവഹിച്ചത്​ സന്തോഷായിരുന്നു. 

Tags:    
News Summary - Karnataka CM Yediyurappas political secretary attempts suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.