ന്യൂഡല്‍ഹി: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. മുൻ മുഖ്യമന്ത്രിയും ജനപ്രിയനുമായ സിദ്ധരാമയ്യും പാർട്ടി സംസ്ഥാന അധ്യക്ഷനും കർണാടകയിലെ വിജയ ശിൽപ്പിയുമായ ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് ഇരു നേതാക്കളെയും പിണക്കാതെയുള്ള ഒത്തു തീർപ്പിനായി ചർച്ചകൾ നടത്തുന്നത്. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഇന്ന് ഉന്നത നേതാക്കളെ കാണുന്നുണ്ട്. അതിനു മുന്നോടിയായണ് യോഗം.
ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് രഹസ്യയോഗം ചേർന്നിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഖാർഗെയുടെ വസതിയിലെത്തിയിട്ടുണ്ട്. കെ.സി. വേണുഗോപാലും കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന രണ്‍ദീപ് സിങ് സുര്‍ജെവാലയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സിദ്ധരാമയ്യ കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഇന്ന് ഡി.കെ. ശിവകുമാറും കേന്ദ്ര നേതാക്കളെ ഡൽഹിയിലെത്തി ചർച്ച നടത്തി. അതിനു പിന്നാലെയാണ് യോഗം നടക്കുന്നത്.
പാര്‍ട്ടി തീരുമാനം എന്തായിരുന്നാലും സ്വീകരിക്കും. അതിനെ ചൊല്ലി പിന്നില്‍നിന്ന് കുത്തുകയോ പാര്‍ട്ടിയെ ഭിന്നിപ്പിക്കുകയോ ചെയ്യില്ലെന്ന് ഡി.കെ ശിവകുമാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.