ബംഗളൂരു: ജൂലൈ ഒന്ന് മുതൽ ഘട്ടം ഘട്ടമായി സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള മാർഗ നിർദേശവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ജൂൺ എട്ടു മുതൽ പ്രവേശന നടപടികൾ ആരംഭിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.
നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജൂലൈ ഒന്നിനും ഒന്ന് മുതൽ മൂന്നുവരെയുള്ളവർക്കും എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്കും ജൂലൈ 15 മുതലും ക്ലാസുകൾ ആരംഭിക്കാനാണ് ആലോചിക്കുന്നത്.
പ്രീ-പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ജൂലൈ 20 മുതലും ക്ലാസ് തുടങ്ങാമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
ജൂലൈ നാലു വരെ എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നതിനാലാണ് ഹൈസ്കൂൾ വിദ്യാർഥികളുടെ ക്ലാസ് ആരംഭിക്കുന്നത് ജൂലൈ 15 ലേക്ക് മാറ്റിയത്. തീയതികൾ സംബന്ധിച്ച നിർദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയെങ്കിലും കേന്ദ്ര മാർഗ നിർദേശം കൂടി വന്നശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. ഒരു ക്ലാസിലെ കുട്ടികളെ രണ്ടു ബാച്ചുകളായി തിരിച്ച് രാവിലെ എട്ടുമുതൽ 12 വരെ ഒരു ബാച്ചിനും ഉച്ചക്ക് ഒന്ന് മുതൽ അഞ്ചുവരെ രണ്ടാമത്തെ ബാച്ചിനും ക്ലാസെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.