ബംഗളൂരു: കർണാടകയിൽ കാമുകിയുടെയും സുഹൃത്തുക്കളുടെയും ഡീപ്പ് ഫേക്ക് ചിത്രങ്ങൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 22-കാരനായ കാമുകൻ അറസ്റ്റിൽ. എ.ഐ ഉപയോഗിച്ച് പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും ശരിയായ ചിത്രങ്ങൾ മോർഫ് ചെയ്താണ് ഡീവപ്പ് ഫേക്ക് ചിത്രങ്ങൾ നിമർമിച്ചിരിക്കുന്നത്. പ്രണയാഭ്യർത്ഥ നിരസിച്ചാൽ ഡീപ്പ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു യുവാവിൻ്റെ ഭീഷണി.
പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതോടെ ഇയാൾ പെൺകുട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിക്കുകയും ചിത്രങ്ങൾ പങ്കുവെക്കുകയുമായിരുന്നു. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ മറ്റ് നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് മോർഫ് ചെയ്ത ശേഷം അപ്ലോഡ് ചെയ്യുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു പ്രതി. പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെ സൈബർ ക്രൈം ഉദ്യോഗസ്ഥരെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ എ.ഐ സാങ്കോതിക വിദ്യക്കെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ദൃശ്യങ്ങളും വിഡിയോകളും നിർമിക്കുന്ന സാങ്കേതിക വിദ്യയാണ് ഡീപ് ഫേക്ക്. ‘എന്നെക്കുറിച്ച് മാത്രമല്ല, സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം അപകടങ്ങൾക്ക് ഇരയാകുന്നവരെയോർത്ത് ഭയമാകുന്നു’ എന്നായിരുന്നു വ്യാജ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടി രശ്മിക മന്ദാനയുടെ പ്രതികരണം. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ സംബന്ധിച്ച് വിമർശനങ്ങൾ ശക്തമായതോടെ നിയമങ്ങൾ ലംഘിക്കുന്ന തെറ്റായ വിവരങ്ങളും ഡീപ്ഫേക്കുകളുമടക്കമുള്ള ഉള്ളടക്കങ്ങൾ കണ്ടെത്തി 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് പ്രമുഖ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉപദേശം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിലൂടെ 'ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.