ബംഗളൂരു: കർണാടക ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നെറിക്കെട്ട രാഷ്ട്രീയമാണ് ഗവർണർ കളിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറിനെ അ ട്ടിമറിക്കാൻ ഗവർണർ ഭരണഘടന ദുരുപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വിശ്വാസ പ്രമേയത്തിൻമേൽ എപ്പോൾ വോട്ടെടുപ്പ് വേണമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർക്ക് ഏതെല്ലാം കാര്യങ്ങളിൽ ഇടപെടാമെന്ന് ആർട്ടിക്ക്ൾ 175 പ്രകാരം വിവരിക്കുന്നുണ്ട്. ഭരണഘടന നൽകാത്ത അധികാരം ഉപയോഗിച്ച് ബി.ജെ.പിയെ അധികാരത്തിലേറ്റാനാണ് ഗവർണറുടെ നീക്കം. ഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പ സർക്കാറിനെ അധികാരത്തിൽ കൊണ്ടുവന്ന ആളാണ് ഗവർണർ. അതേ പ്രവർത്തനമാണ് ഇപ്പോഴും നടത്തുന്നത്. ഗവർണർ സൂപ്പർ പവറായി മാറി ബി.ജെ.പിയുടെ ഏജന്‍റ് കളിക്കുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
വിശ്വാസ പ്രമേയ ചർച്ചയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കോൺഗ്രസ് -ജെ.ഡി.എസ് സർക്കാറിന് പറയാനുള്ള കാര്യങ്ങൾ പറയും. ബി.ജെ.പി പറയേണ്ട കാര്യങ്ങൾ അവർക്ക് പറയാം. വിപ്പ് സംബന്ധിച്ച ആശയകുഴപ്പം പരിഹരിക്കുന്നതിനുള്ള നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.