കർണാടകയിൽ 11 മന്ത്രിമാർക്ക് തോൽവി; മുഖ്യമന്ത്രിയും 11 മന്ത്രിമാരും ജയിച്ചു

ബംഗളൂരു: കോൺഗ്രസ് കൊടുങ്കാറ്റിൽ കർണാടകയിൽ ബി.ജെ.പി അടിപതറിയപ്പോൾ, 11 മന്ത്രിമാരും അടിതെറ്റി വീണു. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയും മറ്റു 11 മന്ത്രിമാരും ജയിച്ചുകയറി. ശിഗ്ഗോൺ മണ്ഡലത്തിൽനിന്ന് 35,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബൊമ്മൈ ജയിച്ചത്. 54.95 ശതമാനം വോട്ടുനേടി.

മന്ത്രിമാരായ അരഗ ജ്ഞാനേന്ദ്ര (തീർഥഹള്ളി), സി.സി. പാട്ടീൽ (ഗദഗ്), പ്രഭു ചൗഹാൻ (ഔറാദ്), എസ്.ടി. സോമശേഖർ (യശ്വന്ത്പുർ), ബൈരത് ബസവരാജ് (കെ.ആർ പുരം), ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്), ശശികല ജൊല്ലെ (നിപ്പാണി), സുനിൽ കുമാർ (കർകല), മുനിരത്ന (രാജരാജേശ്വരി നഗർ), ശിവരാം ഹെബ്ബാർ (യെല്ലപുർ) എന്നിവരാണ് ജയിച്ചത്. ഭവന മന്ത്രി വി. സോമണ്ണ രണ്ടു സീറ്റുകളിലും തോറ്റു.

കോൺഗ്രസ് മുൻ മുഖ്യമന്ത്രിക്കെതിരെ വരുണയിലും ചാമരാജനഗറിലുമാണ് സോമണ്ണ മത്സരിച്ചത്. ബി.എസ്. ശ്രീരാമുലു (ബെള്ളാരി), മധുസ്വാമി (ചിക്കനായകനഹള്ളി), ഗോവിന്ദ കരജോൾ (മുധോൽ), ആരോഗ്യ മന്ത്രി കെ. സുധാകർ (ചിക്കബല്ലാപുർ), എം.ടി.ബി. നാഗരാജ (ഹൊസ്കോട്ടെ), ബി.സി. പാട്ടീൽ (ഹിരെകെരൂർ), മുരുഗേഷ് (ബീലാഗി), കെ.സി. നാരായണഗൗഡ (കെ.ആർ പേട്ട്), ബി.സി. നാഗേഷ് (തിപൂർ), ശങ്കർ പാട്ടീൽ (നാവൽഗുണ്ട്) എന്നിവരാണ് തോറ്റ മന്ത്രിമാർ.

Tags:    
News Summary - Karnataka polls: CM Basavaraj Bommai, 11 ministers win; 11 face defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.