ബംഗളൂരു: തനിക്കെതിരായ ആക്രമണം പൊലീസ് നോക്കിനിന്നെന്ന് പ്രഫ. കെ.എസ്. ഭഗവാൻ. കോടതി വളപ്പിൽ നടന്ന സംഭവത്തിൽ പൊലീസ് സ്ഥലത്തുണ്ടായിട്ടും നിശ്ശബ്ദമായി നോക്കിനിന്നെന്നും ആക്രമിയെ പിടികൂടാൻ അഭ്യർഥിച്ചിട്ടും ഇടപെടാൻ വിസമ്മതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് മൈസൂരു പൊലീസ് തനിക്ക് ഉത്തരവ് നൽകിയതായ മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച അദ്ദേഹം, കുറച്ചുദിവസം നിശ്ശബ്ദനായിരിക്കാൻ താൻ തന്നെയാണ് തീരുമാനിച്ചതെന്നും വ്യക്തമാക്കി.
ഫെബ്രുവരി നാലിനായിരുന്നു ബംഗളൂരു സിറ്റി സിവിൽ കോടതി വളപ്പിൽ പ്രഫ. കെ.എസ്. ഭഗവാനെതിരായ ആക്രമണം അരങ്ങേറിയത്. ഹിന്ദു ദൈവങ്ങളെ തള്ളിപ്പറയുന്നു എന്നാരോപിച്ച് മീര രാഘവേന്ദ്ര എന്ന അഭിഭാഷക ഭഗവാനുനേരെ മഷിക്കുപ്പിയെറിയുകയായിരുന്നു. തനിക്കെതിരായ കേസിൽ ജാമ്യം ലഭിച്ചശേഷം കോടതിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ പിന്നിലൂടെ വന്ന യുവതി മുഖത്ത് മഷിയൊഴിക്കുകയായിരുന്നുവെന്ന് കെ.എസ്. ഭഗവാൻ പറഞ്ഞു.
പത്തോളം പൊലീസുകാർ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും മുന്നോട്ടുവന്നില്ല. കുറ്റക്കാരിയായ അഭിഭാഷക അറസ്റ്റ് ചെയ്യപ്പെേട്ടാ എന്നുപോലും തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് ശേഷം പ്രഫ. കെ.എസ്. ഭഗവാെൻറ മൈസൂരുവിലെ വസതിക്ക് സമീപം പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.
ആക്രമണത്തിെൻറ വിഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ച അഭിഭാഷക തെൻറ ചെയ്തിയുടെ പേരിൽ എന്തു നടപടിയും നേരിടാൻ തയാറാണെന്നും പ്രതികരിച്ചിരുന്നു. ഹിന്ദുത്വ വിമർശനങ്ങളുടെ പേരിൽ പലപ്പോഴും സംഘ്പരിവാർ സംഘടനകളുടെ കണ്ണിലെ കരടാണ് പ്രഫ. കെ.എസ്. ഭഗവാൻ.
'രാമമന്ദിര യെകെ ബേഡ' (എന്തുകൊണ്ട് രാമക്ഷേത്രം വേണ്ട) എന്ന അദ്ദേഹത്തിെൻറ കൃതി കർണാടകയിലെ പൊതു ലൈബ്രറികളിൽനിന്ന് പിൻവലിക്കാൻ ബി.ജെ.പി സർക്കാർ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. 2019 ജനുവരിയിൽ ഇതേ പുസ്തകത്തിെൻറ പേരിൽ ഹിന്ദു ജാഗരണ വേദികെ മൈസൂരു ജില്ല പ്രസിഡൻറ് ജഗദീഷ് ഹെബ്ബാറിെൻറ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി െഎ.പി.സി 295 എ വകുപ്പുപ്രകാരം ഭഗവാനെതിരെ മൈസൂരു പൊലീസ് കേെസടുത്തിരുന്നു.
രാമായണത്തെയും മഹാഭാരതത്തെയും ആക്ഷേപിച്ചെന്ന് ആരോപിച്ച് 2015ലും അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.
ബംഗളൂരുവിൽ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ചുകൊന്ന ഗൗരി ലേങ്കഷിെൻറ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പ്രഫ. കെ.എസ്. ഭഗവാൻ അടക്കം പല എഴുത്തുകാരും സാമൂഹിക പ്രവർത്തകരും കൊലപാതകികളുടെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.