പോക്സോ കേസിൽ അറസ്റ്റിലായ മഠാധിപതിയെ പൊലീസ് കസ്റ്റഡിയിൽവിട്ടു

ബംഗളൂരു (കർണാടക): വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും ചിത്രദുർഗ മുരുക മഠാധിപതിയുമായ ഡോ. ശിവമൂർത്തി മുരുക ശരണരുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ അഞ്ച് വരെ നാലു ദിവസമാണ് ജില്ലാ സെഷൻസ് കോടതി കസ്റ്റഡി അനുവദിച്ചത്.

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മഠാധിപതിയെ വെള്ളിയാഴ്ച ഉച്ചയോടെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രിയാണ് മഠാധിപതിയെ അറസ്റ്റ് ചെയ്തത്.

മഠത്തിന് കീഴിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 15ഉം 16ഉം വയസ്സുള്ള പെൺകുട്ടികളെ മുരുക ശരണരു പീഡിപ്പിച്ചതായാണ് പരാതി. മഠാധിപതിയെ കൂടാതെ മഠത്തിലെ റസിഡൻഷ്യൽ ഹോസ്റ്റലിലെ വാർഡൻ രശ്മി, ജൂനിയർ പുരോഹിതൻ ബസവാദിത്യ, അഭിഭാഷകൻ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവരും കേസിൽ പ്രതികളാണ്.

മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒടനടി സേവാ സമസ്തെ എന്ന സന്നദ്ധ സംഘടനയെ പെൺകുട്ടികൾ സമീപിക്കുകയും അവർ വിവരമറിയിച്ചതനുസരിച്ച് ജില്ലാ ബാല വികസന-സംരക്ഷണ യൂനിറ്റ് ഓഫിസർ ചന്ദ്രകുമാർ പരാതി നൽകുകയുമായിരുന്നു.പെൺകുട്ടികളെ മൈസൂരുവിൽ നിന്ന് ചിത്രദുർഗയിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിരുന്നു.

Tags:    
News Summary - Karnataka sexual abuse case: Murugha Mutt pontiff sent to police custody for 4 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.