ടിപ്പു സുൽത്താന്റെ പോസ്റ്റർ കീറി; ബംഗളൂരുവിൽ നാല് ഹിന്ദുത്വ പ്രവർത്തകർ അറസ്റ്റിൽ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കർണാടകയിലെ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും രാജാവുമായിരുന്ന ടിപ്പു സുൽത്താന്റെ പോസ്റ്റർ കീറിയ നാല് തീവ്ര ഹിന്ദുത്വ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഏഴുപേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുണ്ട്.

ടിപ്പു സുൽത്താനെ സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് ആരോപിച്ച് ഹഡ്‌സൺ സർക്കിളിലെ ഹോർഡിംഗുകൾ വലിച്ചുകീറിയ പുനീത് കേരേഹള്ളി ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കർണാടക ഹൈക്കോടതിയുടെ 2016ലെ നിരീക്ഷണത്തെ പരാമർശിച്ച കേരേഹള്ളി മൈസൂരിലെ മുൻ ഭരണാധികാരി ഒരു രാജാവായിരുന്നെന്നും സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നും പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

"ഞങ്ങൾ ഈ പോസ്റ്റർ രാവിലെ കണ്ടിരുന്നു, പക്ഷേ ഞങ്ങൾ ഒന്നും ചെയ്തില്ല, കാരണം ഇത് സ്വാതന്ത്ര്യത്തിന്റെ അവസരമായതിനാൽ കുഴപ്പങ്ങളൊന്നും സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. എന്നാൽ ഷിമോഗയിൽ വീർ സവർക്കറുടെ പോസ്റ്റർ കേടായി. പിന്നെ എന്തിന് ടിപ്പു സുൽത്താന്റെ പോസ്റ്റർ ഇവിടെ അനുവദിക്കണം" -കെരേഹള്ളി പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായുള്ള തീവ്ര വലതുപക്ഷ പ്രവർത്തകനാണ് പുനീത് കേരേഹള്ളി. വിദ്വേഷ പ്രസംഗ വീഡിയോകൾ ഇയാൾ പതിവായി അപ്‌ലോഡ് ചെയ്യാറുണ്ട്.

Tags:    
News Summary - Karnataka Tipu flex controversy: 7 booked, 4 accused held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.