കർണാടക അൺലോക്ക്​; ജൂലൈ 26മുതൽ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുറക്കും

ബംഗളൂരു: കർണാടകയിൽ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​. ജൂ​ൈല 26 മുതൽ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുറക്കാനാണ്​ തീരുമാനം. 50 ശതമാനം കപ്പാസിറ്റിയിൽ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവർത്തിക്കാൻ അനുമതി നൽകും.

മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

ഒരു ഡോസ്​ വാക്​സിനെങ്കിലും സ്വീകരിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കും മാത്രമേ ഒാഫ്​ലൈൻ ക്ലാസുകളിൽ പ​ങ്കെടുക്കാൻ അനുമതി നൽകൂ. രാത്രി കർഫ്യൂവിലും ഇളവ്​ അനുവദിക്കും. നിലവിൽ രാത്രി ഒമ്പതുമണി മുതൽ രാവി​ലെ അഞ്ചുവരെയാണ്​ രാത്രി കർഫ്യൂ. ഇത്​ രാത്രി പത്തുമുതലാക്കും. തിങ്കളാഴ്ച മുതൽ പുതിയ ഇളവുകൾ നിലവിൽ വരുമെന്നും അറിയിച്ചു.

അതേസമയം, സംസ്​ഥാനത്ത്​ മൂന്നാംതരംഗത്തിന്‍റെ മുന്നറിയിപ്പുകൾ വിദഗ്​ധർ നൽകിയിരുന്നു. ആഗസ്റ്റ്​ അവസാനത്തോടെ സംസ്​ഥാനത്ത്​ മൂന്നാം തരംഗം പിടിമുറുക്കുമെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം.

Tags:    
News Summary - Karnataka unlock higher educational institutes to reopen on July 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.