ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി മകെൻറ കല്യാണത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിലേക്ക് പോകാൻ അനുമതി തേടി നൽകിയ അപേക്ഷ കർണാടക സർക്കാർ എതിർത്തു. കല്യാണത്തിൽ പങ്കെടുക്കുന്നത് അനുവദിക്കാനാകില്ലെന്നും രോഗിയായ ഉമ്മയെ കാണുന്നത് പരിഗണിക്കാമെന്നും വ്യക്തമാക്കി കർണാടക ബംഗളൂരു എൻ.ഐ.എ കോടതിയിൽ ബുധനാഴ്ച സത്യവാങ്മൂലം നൽകി. അപേക്ഷയിൽ വ്യാഴാഴ്ച കോടതി വാദം കേൾക്കും.
മകൻ ഹാഫിസ് ഉമർ മുക്താറിെൻറ കല്യാണത്തിൽ പങ്കെടുക്കുന്നതിനും രോഗിയായ ഉമ്മയെ സന്ദർശിക്കുന്നതിനും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് അപേക്ഷ നൽകിയത്. ആഗസ്റ്റ് ഒന്നു മുതൽ 20 വരെ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് അപേക്ഷയിൽ മഅ്ദനി ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷയിൽ കർണാടക സർക്കാറിെൻറ അഭിപ്രായം കോടതി തേടിയിരുന്നു. തുടർന്നാണ് മഅ്ദനിയുടെ ആവശ്യത്തെ എതിർക്കുന്ന സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്. ഉമ്മയെ സന്ദർശിക്കുന്നതിന് മാത്രമാണ് സുപ്രീംകോടതി കഴിഞ്ഞതവണ അനുമതി നൽകിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സദാശിവമൂർത്തി കോടതിയിൽ പറഞ്ഞു.
മകെൻറ കല്യാണത്തിൽ പങ്കെടുക്കാനെന്ന വ്യാജേന കേരളത്തിൽ ചുറ്റിക്കറങ്ങാനാണ് അപേക്ഷ നൽകിയത്. ഇത് അനുവദിക്കാനാകില്ല. നഗരം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം നൽകിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ജഡ്ജി ശിവണ്ണ വ്യാഴാഴ്ചത്തേക്ക് മാറ്റി. മഅ്ദനിക്കുവേണ്ടി അഡ്വ. ടോമി സെബാസ്റ്റ്യൻ, അഡ്വ. പി. ഉസ്മാൻ എന്നിവർ കോടതിയിൽ ഹാജരായി. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി ടൗൺഹാളിലാണ് മകെൻറ കല്യാണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.