കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്​ പിണറായി

ചെന്നൈ: തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്​ ​മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ കരുണാനിധിയെ സന്ദർശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജന്മം മുതൽ തന്നെ പോരാളിയായിരുന്നു കരുണാനിധി. ഇപ്പോൾ രോഗത്തോടാണ്​ അദ്ദേഹത്തി​​​​​െൻറ യുദ്ധം. ഇൗ യുദ്ധത്തിൽ പുരോഗതിയുണ്ടാക്കാൻ അദ്ദേഹത്തിന്​ കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കരുണാനിധിയുടെ അസുഖത്തെ കുറിച്ച്​ മക്കളായ സ്​റ്റാലിനുമായും കനിമൊഴിയുമായും സംസാരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജൂ​ലൈ 28നാ​ണ്​ ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​നി​ല​യി​ൽ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ 29ന്​ ​ശ്വാ​സോ​ച്ഛ്വാ​സ​ത്തി​ന്​ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വ​െ​പ്പ​ട്ടെ​ങ്കി​ലും ഇ​പ്പോ​ൾ മ​രു​ന്നു​ക​ളോ​ട്​ ശ​രീ​രം ന​ന്നാ​യി പ്ര​തി​ക​രി​ക്കു​ന്നുണ്ടെന്നാണ്​ മെഡിക്കൽ ബുള്ളറ്റിൻ.

Tags:    
News Summary - Karunanidhi health condition-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.