ചെന്നൈ: മറിന കടൽക്കരയിലെ കരുണാനിധി സമാധിയിൽ സന്ദർശക പ്രവാഹം. ബുധനാഴ്ച വൈകുന്നേരം അണ്ണാ സമാധിയുടെ സമീപം കരുണാനിധിയുടെ ഭൗതികശരീരം സംസ്കരിച്ചത് മുതൽ പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും മറിനയിലേക്ക് ഒഴുകുകയാണ്.
കരുണാനിധിയുടെ മകനും ഡി.എം.കെ വർക്കിങ് പ്രസിഡൻറുമായ എം.കെ. സ്റ്റാലിൻ വ്യാഴാഴ്ച ഉച്ചക്ക് 12ന് സമാധിയിലെത്തി പുഷ്പചക്രമർപ്പിച്ചു. സ്റ്റാലിനൊപ്പം മുൻ കേന്ദ്രമന്ത്രി എ. രാജയടക്കമുള്ള ഡി.എം.കെ നേതാക്കളുമുണ്ടായിരുന്നു. സമാധിയിൽ കരുണാനിധിയുടെ പടംവെച്ച് പൂക്കളാൽ അലങ്കരിച്ചിരുന്നു.
നേരത്തേ കവി വൈരമുത്തു, ബിഷപ് എസ്റ സദ്ഗുണം, നടി ധൃഷ, എഴുത്തുകാരൻ മനുഷ്യപുത്രൻ തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു. സമാധിക്ക് ചുറ്റും താൽക്കാലിക വേലി നിർമിച്ചിട്ടുണ്ട്. പൊലീസ് കാവലുമുണ്ട്. സമാധിക്ക് ചുറ്റും നടപ്പാതയും മേൽക്കൂരയും നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.