കശ്മീർ തെരഞ്ഞെടുപ്പ്: ബി.ജെ.പി ഇതര കക്ഷികൾ ഒരുമിക്കണമെന്ന് എം.വൈ. തരിഗാമി

ശ്രീനഗർ: ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നേരത്തേ നടത്താൻ എല്ലാ ബി.ജെ.പി ഇതര കക്ഷികളും ഒന്നിച്ച് തെരഞ്ഞെടുപ്പ് കമീഷനിൽ സമ്മർദം ചെലുത്തണമെന്ന് മുതിർന്ന സി.പി.എം നേതാവ് എം.വൈ. തരിഗാമി. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ലാതെ കശ്മീർ ഒരു വർഷംകൂടി പിന്നിടുകയാണ്. എന്നിട്ടും നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം കാണാനായിട്ടില്ല.

ജനകീയ സർക്കാർ എന്ന കശ്മീരിലെ ജനങ്ങളുടെ പ്രാഥമിക ഭരണഘടനപരമായ അവകാശം അവർക്ക് നിഷേധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പീപ്ൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ കൺവീനറും വക്താവുമാണ് തരിഗാമി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ മനഃപൂർവ മൗനത്തിൽ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.

2019 ആഗസ്റ്റിൽ വകുപ്പ് 370 റദ്ദാക്കി കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുശേഷം തങ്ങളുടെ അവകാശങ്ങൾക്കുനേരെ നടക്കുന്ന കടന്നാക്രമണങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ മൗനം പാലിക്കുന്നതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. 

Tags:    
News Summary - Kashmir Election: Non-BJP parties should unite says MY Tarigami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.