ശ്രീനഗർ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതോടെ, സി.ആർ.പി.എഫ് ബങ്കറുകൾ നിറഞ്ഞ് ശ്രീനഗർ നഗരം. പ്രധാന മേഖലകളിലെല്ലാം മണൽചാക്കുകൾ കൂട്ടിയിട്ട് തീർത്ത കവചം കാണാം. എടുത്തു മാറ്റാവുന്ന തരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് ബങ്കറുകളും സ്ഥാപിച്ച ിട്ടുണ്ട്. തീവ്രവാദികളുടെ എല്ലാ നീക്കവും തകർക്കുക എന്ന ലക്ഷ്യത്തിലാണ് ഇവ സ്ഥാപിച ്ചതെന്നാണ് അധികൃതർ പറയുന്നത്.
ജഹാംഗീർ ചൗക്, ഇഖ്ബാൽ സബ്സി മൻഡി, ബക്ഷി സ്റ്റേഡിയം, എസ്.എം.എച്ച്.എസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിൽ വ്യാപകമായി ബങ്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി സുരക്ഷ സേനക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ബങ്കറുകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. കാര്യങ്ങൾ സാധാരണ നിലയിലായാൽ, ഇവ നീക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷ സേനയുടെ സാന്നിധ്യം കാര്യമായില്ലാതിരുന്ന പ്രദേശങ്ങളിലാണ് ബങ്കറുകൾ പുതുതായി സ്ഥാപിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു ദശാബ്ദത്തിനുശേഷമാണ് കശ്മീരിൽ ബങ്കറുകൾ വ്യാപകമായി സ്ഥാപിക്കുന്നത്. നഗരത്തിലെ സേന വിന്യാസവും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ മാറ്റാനായി ഉമർ അബ്ദുല്ലയുടെ കാലത്ത് (2009, 2010) ബങ്കറുകൾ ഒഴിവാക്കിയിരുന്നു.
പ്രത്യേക പദവി റദ്ദാക്കിയശേഷം സംസ്ഥാനത്ത് കാര്യമായ സുരക്ഷ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഏത് നിമിഷവും കാര്യങ്ങൾ മാറിമറിയാം എന്ന ഭീതി നിലനിൽക്കുകയാണ്. താഴ്വരയിൽ തുടർച്ചയായ 42ാം ദിവസമാണ് ജനജീവിതം സ്തംഭനാവസ്ഥയിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.