ന്യൂഡൽഹി: മൗലികവാദം ഇന്നത്തെനിലയിൽ പോയാൽ കശ്മീരിലെ സ്ഥിതി യമൻ, സിറിയ, ലിബിയ എന്നീ രാജ്യങ്ങളിലേതുപോലെയാകുമെന്ന് കേന്ദ്ര സർക്കാറിെൻറ കശ്മീർ മധ്യസ്ഥൻ ദിനേശ്വർ ശർമ. ഇത് ഒഴിവാക്കുകയാണ് കശ്മീർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഏതാണ് നല്ലതെന്ന് അവിടത്തെ യുവാക്കളും തിരിച്ചറിയണമെന്നും ഇന്തോ-ഏഷ്യൻ ന്യൂസ് സർവിസ് എന്ന വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കശ്മീരികൾ, പ്രത്യേകിച്ച് യുവാക്കൾ സ്വീകരിച്ച പാതയിൽ തനിക്ക് ദുഃഖമുണ്ടെന്നും ഇത് കശ്മീരി സമൂഹത്തെത്തന്നെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘എനിക്ക് ദുഃഖം തോന്നുകയും ചിലപ്പോൾ വികാരഭരിതനാവുകയും ചെയ്യുന്നു. ഇന്ന് കാണുന്ന അക്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും എത്രയും പെെട്ടന്ന് അവസാനിക്കണം. കശ്മീരിലെ യുവാക്കളുടെ ഇൗ മൗലികവാദം സമൂഹത്തെ ഇല്ലായ്മചെയ്യും. ഇങ്ങനെപോയാൽ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ജനങ്ങൾ തമ്മിലടിക്കും. പാകിസ്താനിലും ലിബിയയിലും യമനിലും സംഭവിക്കുന്നതൊന്നും ഇന്ത്യയിൽ ഉണ്ടാകരുതെന്നാണ് ആഗ്രഹം’’ -ദിനേശ്വർ ശർമ പറഞ്ഞു.
കശ്മീർ പ്രശ്നത്തിൽ ആരുമായും ചർച്ചക്ക് തയാറാണെന്ന് ദിനേശ്വർ ശർമ ആവർത്തിച്ചു. സമാധാനത്തിൽ വിശ്വസിക്കുന്ന ആർക്കും തന്നെ സമീപിച്ച് ആശയം പങ്കുവെക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.