പണ്ഡിറ്റുകളേക്കാൾ 50 ഇരട്ടി കൂടുതൽ കഷ്ടപ്പാടുകൾ കശ്മീരി മുസ്‍ലിംകൾ 1990കളിൽ അനുഭവിച്ചിട്ടുണ്ടെന്ന് ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജാദ് ലോൺ. 'ദി കശ്മീർ ഫയൽസ്' ചിത്രത്തിന്റെ സംവിധായകൻ രാജ്യത്തെ വിദ്വേഷത്തിൽ മുക്കുകയാണെന്നും ലോൺ പറഞ്ഞു. സിനിമ ഒരു സാങ്കൽപിക സൃഷ്ടിയാണ്.
കശ്മീരി പണ്ഡിറ്റുകളോടുള്ള അനീതിയിൽ യാതൊരു സംശയവുമില്ല. പണ്ഡിറ്റുകളേക്കാൾ 50 മടങ്ങ് കശ്മീരി മുസ്‍ലിംകൾ അനുഭവിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഒരു സമുദായത്തിന്റെ വേദന രേഖപ്പെടുത്താൻ കഴിയില്ല. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്. വെടിയുണ്ടകളാൽ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. 1990കളിൽ കശ്മീരി മുസ്‍ലിംകൾ പണ്ഡിറ്റുകളെപ്പോലെ നിസഹായരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പ്രധാന ലക്ഷ്യം പണ്ഡിറ്റുകളുടെ വേദന കാണിക്കലല്ല. മറിച്ച് വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെ വിത്ത് പാകുക എന്നതാണ്. പണ്ഡിറ്റുകൾ ഇന്നും നമ്മോടൊപ്പമാണ് ജീവിക്കുന്നത്. അദ്ദേഹം അവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അവർ നമ്മുടെ സഹോദരന്മാരാണ്. ഞങ്ങൾ അവരെ സ്നേഹിക്കുന്നു. ലോൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.