യു.എ.പി.എ ചുമത്തിയ കശ്​മീരി വനിതാ ഫോ​േട്ടാഗ്രാഫർക്ക്​ അന്താരാഷ്​ട്ര പുരസ്​കാരം

ജമ്മു കശ്​മീർ: കശ്മീരി ഫോട്ടോഗ്രാഫര്‍ മസ്രത് സഹ്റക്ക് അന്താരാഷ്ട്ര പുരസ്കാരം. ഇന്‍റര്‍നാഷണല്‍ വുമൺസ്​ മീഡിയ ഫൗണ്ടേഷന്‍ (​െഎ.ഡബ്ല്യു.എം.എഫ്​) ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി പുരസ്കാരമാണ് മസ്രത് സഹ്റ സ്വന്തമാക്കിയത്. 15 ലക്ഷത്തോളം രൂപയാണ്​ പുരസ്കാര തുക. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകളുടെ പേരിൽ കഴിഞ്ഞ ഏപ്രിലില്‍ മസ്രത് സഹ്റക്കെതിരെ കശ്മീര്‍ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.

2014ൽ അഫ്ഗാനില്‍ വെച്ച് കൊല്ലപ്പെട്ട പ്രശസ്ത ജര്‍മ്മന്‍ ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ പുരസ്കാര ജേതാവുമായ ആന്‍ജ നിഡ്രിങ്കോസിന്‍റെ സ്മരണാര്‍ത്ഥമാണ്​ െഎ.ഡബ്ല്യു.എം.എഫ് ഇൗ പുരസ്​കാരം നൽകുന്നത്​. 1990 മുതൽ മാധ്യമ സ്വാതന്ത്ര്യത്തിന്​ വേണ്ടിയും ധീരരായ വനിതാ മാധ്യമ പ്രവർത്തകരെ പിന്തുണക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്​ െഎ.ഡബ്ല്യു.എം.എഫ്.

തന്‍റെ കഴിവുകള്‍ മിനുക്കാനും കൂടുതൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനും ഈ പുരസ്കാര ലബ്​ദി എന്നെ പ്രോത്സാഹിപ്പിക്കും. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന തന്നെ പോലെയുള്ള വനിതാ ഫോട്ടോഗ്രാഫര്‍മാര്‍ അടക്കമുള്ളവര്‍ക്ക് പ്രചോദനമാണെന്നും മസ്രത് പ്രതികരിച്ചു. വാഷിംങ്ടണ്‍ പോസ്റ്റ്, ടി.ആര്‍.ടി വേള്‍ഡ്, അല്‍ജസീറ അടക്കം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങളില്‍ മസ്രതിന്‍റെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിലുള്ള കാരവന് വേണ്ടിയും മസ്രത് ജോലി ചെയ്തിട്ടുണ്ട്.

Tags:    
News Summary - Kashmiri photographer Masrat Zahra wins top photojournalism award-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.