ചെന്നൈ: 33 കാരിയായ കശ്മീരി യുവതിക്ക് 18കാരനായ തമിഴ് യുവാവിന്റെ ഹൃദയം വിജയകരമായി മാറ്റിവെച്ചു. ശ്രീനഗർ സ്വദേശിനി ഷഹ്സാദി ഫാത്തിമയാണ് ജനുവരി 26ന് ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയറിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായത്. ഹൃദയദാതാവിനെ ലഭിക്കാൻ നാലു വർഷത്തോളം കാത്തിരുന്നു ഫാത്തിമ.
ജനുവരി 26ന് തിരുച്ചിയിൽ മസ്തിഷ്ക മരണം സംഭവിച്ച 18കാരന്റെ ഹൃദയമാണ് തമിഴ്നാട് സർക്കാറിന്റെ സഹായത്തോടെ വിമാനമാർഗം ആശുപത്രിയിലെത്തിച്ച് ഫാത്തിമയിൽ വെച്ചുപിടിപ്പിച്ചത്. ചെന്നൈയിലെ ഐശ്വര്യ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് ചികിത്സാച്ചെലവ് ഏറ്റെടുത്തത്. പൂർണ ആരോഗ്യം വീണ്ടെടുത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അവർ ആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.