കാവടി യാത്ര വിവാദം: സഭ നിർത്തിവച്ച് ചർച്ച ചെയ്യണം -അഡ്വ. ഹാരിസ് ബീരാൻ എം.പി

ന്യൂ ഡൽഹി : കാവടി യാത്രയോടാനുബന്ധിച്ച് യു.പിയിലെ മുസഫർ നഗർ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാർഹമാണെന്നും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു.

കടകൾക്ക് മുമ്പിൽ വ്യക്തികളുടെ പേര് വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് മാതാടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കനാണെന്ന് അതിനാൽ രാജ്യ സഭയിൽ ചട്ടം 267പ്രകാരം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും എം.പി പറഞ്ഞു.  വിഷയം ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പി.സന്തോഷ് കുമാർ എം.പി നോട്ടീസ് നൽകി.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Kavad Yatra: The House should be stopped and discussed Adv. Harris Beeran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.