ന്യൂഡൽഹി: കെ.പി.സി.സി ഭാരവാഹി പട്ടിക വൈകാൻ കാരണം താനല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എല്ലാത്തിലും തന്‍റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണ്. അതിനോടൊന്നും താൻ പ്രതികരിക്കാറില്ല. കെ.പി.സി.സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട ചർച്ചയിൽ താൻ ഇടപെട്ടിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്. പല കാര്യങ്ങളും തന്‍റെ തലയിൽ കെട്ടിവെക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഭാരവാഹി പട്ടിക തയാറാക്കുന്നത് സംസ്ഥാന കോൺഗ്രസ് നേതൃത്വമാണ്. അവരാണ് അതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. പാർട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ല. പട്ടിക വരുന്നത് ഒന്നോ രണ്ടോ ദിവസം വൈകുന്നത് സ്വാഭാവികമാണ്. അതിൽ അനാവശ്യ ചർച്ചകളുടെ ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും കെ.സി വേണുഗോപാലിനെ ന്യായീകരിച്ച് രംഗത്തെത്തി. കേരളത്തിലെ പട്ടികയിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാവുമെന്ന് സുധാകരൻ പറഞ്ഞു. പട്ടിക വൈകാൻ കാരണം വേണഗോപാലല്ലെന്നും അദ്ദേഹം പട്ടികയിൽ ഇടപെട്ടിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.