ഹൈദരാബാദ്: തെലങ്കാനയിലെ റോഡുകൾ കണ്ണാടി പോലെ തിളങ്ങുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. സംസ്ഥാനത്ത െ റോഡുകളുടെ നിലവിലെ അവസ്ഥകളെ കുറിച്ച് ഹൈദരാബാദിലെ പ്രഗതി ഭവനിൽ നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇൗ ദൗത്യം ചെയ്തു തീർക്കണമെന്ന് കെ.സി.ആർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജലസേചന പദ്ധതികൾക്കു ശേഷം മുഖ്യപരിഗണന സംസ്ഥാനത്തെ റോഡുകൾക്കും ദേശീയ പാതകൾക്കുമാണെന്ന് കെ.സി.ആർ വ്യക്തമാക്കി. തെലങ്കാനയിലെ 12,751 ഗ്രാമപഞ്ചായത്തുകളിലും ബി.ടി റോഡ് സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
നിരവധി റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കെ.സി.ആർ റോഡിെൻറ അറ്റകുറ്റപ്പണികൾ കൃത്യമായി വിലയിരുത്തണമെന്ന് മന്ത്രിമാർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.