സ്ഥിരജാമ്യത്തിന് കെജ്രിവാളിന് വിചാരണ കോടതിയെ സമീപിക്കാം -സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹരജി സുപ്രീംകോടതി വിധിപറയാൻ മാറ്റി. സ്ഥിരം ജാമ്യം കിട്ടാൻ വിചാരണ കോടതിയെ സമീപിക്കാൻ കോടതി കെജ്രിവാളിന് അനുമതി നൽകി.

കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി, ഇ.ഡിയുടെ അഭിഭാഷകനായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്‌.വി. രാജു എന്നിവരുടെ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിവെച്ചത്. നിയമാനുസൃതമായി ജാമ്യം അനുവദിക്കുന്നതിനായി ഹരജിക്കാരന് വിചാരണ കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

ഇതേ കേസിൽ മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയ 2023 ഒക്ടോബർ 30ന് ശേഷം രേഖപ്പെടുത്തിയ ഫയലുകളും സാക്ഷികളുടെയും പ്രതികളുടെയും മൊഴികളും സുപ്രീംകോടതി പരിശോധിച്ചു.

Tags:    
News Summary - Kejriwal can approach trial court for anticipatory bail - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.