ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ രൂപവത്കരിച്ച പ്രതിപക്ഷ ഐക്യമായ ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇല്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് വ്യക്തമാക്കി. ഭരണഘടനയെയും ജനാധിപത്യത്തെയും രാജ്യത്തെയും രക്ഷിക്കാനാണ് അദ്ദേഹം ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.
കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് പാർട്ടി വക്താവ് പ്രിയങ്ക കക്കാര്‍ ബുധനാഴ്ച രാവിലെ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, സഖ്യത്തിൽ വിള്ളൽ എന്ന രീതിയിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.