ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനോട് അഞ്ച് ചോദ്യങ്ങളുന്നയിച്ചു. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമർശിക്കാൻ മോഹൻ ഭാഗവതിനെയും ആർ.എസ്.എസിനെയും കെജ്രിവാൾ രാഷ്ട്രീയ ചർച്ചയിലേക്ക് കൊണ്ടുവരുന്നത് ഇതാദ്യമാണ്.
ജനങ്ങളുടെ കോടതിയിലേക്കിറങ്ങുന്നതിന്റെ ഭാഗമായി ന്യൂഡൽഹി ജന്തറിൽ നടത്തിയ ‘ജനതാ കീ അദാലതി’ൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ. പാർട്ടി കൊടികളേന്തി വന്ന പ്രവർത്തകർ അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പ്രവർത്തകർ ‘ഞങ്ങളുടെ കെജ്രിവാൾ ആദർശവാനാണ്’ എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയിരുന്നു.
കെജ്രിവാൾ മോഹൻ ഭാഗവതിന് നേരെ തൊടുത്തുവിട്ട അഞ്ച് ചോദ്യങ്ങൾ ഇവയാണ്:
അതേ സമയം, ആപ് പരിപാടിക്ക് സമാന്തരമായി ജന്തർ മന്തറിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കൊണാട്ട് പ്ലേസിൽ ബി.ജെ.പി പ്രതിഷേധമൊരുക്കി. രാജ്ഘട്ടിലും ബി.ജെ.പി പ്രതിഷേധമരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.