തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബാറുകളുടെ ദൂരപപരിധി 200 മീറ്ററിൽ നിന്ന് 50 ആയി കുറച്ച സർക്കാർ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി വൻ പ്രതിഷേധമുയരുന്നു. കോൺഗ്രസ് അടക്കം രാഷ്ട്രീയ കക്ഷികളും മത^സാമുദായിക സംഘടനകളും തീരുമാനത്തിനെതിര ശക്തമായി രംഗത്തുവന്നു. അതിനിടെ, ടൂ സ്റ്റാർ ഹോട്ടലുകൾക്കും ബാർ അനുവദിക്കുന്നതിനുള്ള നീക്കം ശക്തമായിട്ടുണ്ട്. കൂടുതൽ ബിവറേജസ് ഒൗട്ട്െലറ്റുകൾ ആരംഭിക്കുന്നതും പരിഗണനയിലാണ്.
ഫോർ സ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകളുടെ സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയിൽനിന്നുള്ള ദൂരപരിധിയാണ് 200 മീറ്ററിൽനിന്ന് 50 മീറ്ററായി കുറച്ചത്. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ പദവി അനുവദിച്ച് സർക്കാർ ഉത്തരവ് നേരത്തേ പുറപ്പെടുവിച്ചിരുന്നെങ്കിലും ദൂരപരിധി വിഷയം മൂലം പല ബാറുകളും തുറക്കാൻ കഴിഞ്ഞിരുന്നില്ല. അതിനു പുറമെ ഫോർ സ്റ്റാർ പദവിയുള്ള പത്തോളം ഹോട്ടലുകൾക്ക് ദൂരപരിധി വിഷയം കാരണം അനുമതി നൽകാനും സർക്കാറിന് കഴിഞ്ഞിരുന്നില്ല. ഇൗ ബാറുകളുടെ അപേക്ഷ എക്സൈസ് വകുപ്പിന് മുന്നിൽ കിടക്കുകയാണ്.
ആ സാഹചര്യത്തിലാണ് ഇൗ ബാറുകൾ തുറക്കാൻ സഹായകമായ രീതിയിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച ചട്ടം ഉടൻ ഭേദഗതി ചെയ്യും. എന്നാൽ ഇത് പുതിയ ഉത്തരവല്ലെന്നും മുമ്പ് ദൂരപരിധി 50 മീറ്റർ ആയിരുെന്നന്നുമാണ് സർക്കാർ വിശദീകരണം. സ്കൂളുകൾ, ആരാധനാലയങ്ങൾ, പട്ടിക ജാതി^വർഗ കോളനികൾ എന്നിവയിൽനിന്നുള്ള ബാറുകളുടെ അകലം 2011 വരെ 50 മീറ്ററായിരുന്നു. 2011ൽ യു.ഡി.എഫ് സർക്കാറാണ് ഇത് 200 മീറ്ററാക്കി മാറ്റിയത്. ആ തീരുമാനം പിൻവലിക്കുക മാത്രമാണ് ചെയ്തതെന്നാണ് സർക്കാർ പറയുന്നത്.
ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ, ഫൈവ് സ്റ്റാർ ഡീലക്സ്, ഹെറിറ്റേജ് ഹോട്ടലുകൾക്കായാണ് ദൂരപരിധി 50 മീറ്ററാക്കിയിരിക്കുന്നത്. ത്രീ സ്റ്റാർ ഹോട്ടലുകൾ, ബിവറേജസ് ഒൗട്ട്ലെറ്റുകൾ, ബിയർ-വൈൻ പാർലറുകളുടെ ദൂരപരിധി എന്നിവ തുടർന്നും 200 മീറ്ററായി തന്നെ തുടരും. ആരാധനാലയങ്ങൾ, സ്കൂളുകൾ മുതലായവയുടെ ഗേറ്റുകൾ മുതൽ ബാറുകളുടെ ഗേറ്റുകൾ വരെയുള്ള ദൂരമാണ് ഇതിനായി പരിഗണിക്കുക. എക്സൈസ് കമീഷണറുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം എടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.