മലയാളി മാധ്യമപ്രവർത്തക‍െൻറ മൃതദേഹം നദിയിൽ 

ചെ​ന്നൈ: മ​ല​യാ​ളി  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​​െൻറ മൃ​ത​ദേ​ഹം  ചെ​ന്നൈ അ​ഡ​യാ​ർ ന​ദി​യി​ൽ ക​ണ്ടെ​ത്തി. ‘ഫ​ന്യൂ​സ്​ ടു​ഡേ’  പ​ത്ര​ത്തി​​െൻറ സ്​​പോ​ർ​ട്​​സ്​​ ലേ​ഖ​ക​ൻ, കൊ​ല്ലം കോ​ട്ട​മു​ക്ക്​ പു​ത്ത​ൻ​വീ​ട്ടി​ൽ  സി.​പി. പ്ര​ദീ​പ്​​കു​മാ​റാ​ണ്​ (58)  മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ഇൗ​ക്കാ​ട്ടു​ത​ങ്ങ​ൾ ഭാ​ഗ​ത്തെ പാ​ല​ത്തി​ൽ​നി​ന്നു കാ​ൽ​വ​ഴു​തി ന​ദി​യി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന്​ ക​രു​തു​ന്നു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ െക.​​കെ ന​ഗ​റി​ന​ടു​ത്ത്​ കാ​ശി തി​യ​റ്റ​റി​നു സ​മീ​പ​മാ​ണ്​ ​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​​യ​ത്. 

ട്രി​പ്ലി​ക്ക​ൻ ക​സ്​​തൂ​രി​ബാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക്​ കൈ​മാ​റി. സം​സ്​​കാ​രം വ്യാ​ഴാ​ഴ്​​ച​ സ്വ​ദേ​ശ​മാ​യ കൊ​ല്ല​ത്ത്​ ന​ട​ക്കും. ദീ​ർ​ഘ​കാ​ലം ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​ പ​ത്ര​ത്തി​​െൻറ പു​തു​ച്ചേ​രി ലേ​ഖ​ക​നാ​യി​രു​ന്നു. 

കേ​ര​ള​ത്തി​ലും ഡ​ൽ​ഹി​യി​ലും  ചെ​ന്നൈ​യി​ല​ും ഹി​ന്ദു​സ്​​ഥാ​ൻ ടൈം​സ്, ​ദ ​സ്​​റ്റേ​റ്റ്​​സ്​ മാ​ൻ, ടൈം​സ്​ ഒാ​ഫ്​ ഇ​ന്ത്യ,  ന്യൂ ​ഇ​ന്ത്യ​ൻ എ​ക്​​സ​്പ്ര​സ്​ എ​ന്നീ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്​​ത കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ​േജാ​ലി ചെ​യ്​​തി​രു​ന്നു. പു​തു​ച്ചേ​രി കേ​ഡ​ർ ​െഎ.​എ.​എ​സ്​ ഉ​േ​ദ്യാ​ഗ​സ്​​ഥ​യാ​യ സ്​​മി​ത നാ​യ​രാ​ണ്​​ ഭാ​ര്യ.  മ​ക്ക​ൾ: സ​ഞ്​​ജ​ന ബാ​ല നാ​യ​ർ, സി​ദ്ധാ​ർ​ഥ്​ (ഇ​രു​വ​രും സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).

Tags:    
News Summary - kerala journalist deadbody in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.