കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനങ്ങൾക്കായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വെള്ളിയാഴ്ച കൊച്ചിയിലെത്തും. വെള്ളിയാഴ്ച കൊച്ചി നാവികസേന വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി ഇന്ന് തന്നെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് തിരിക്കും. ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ, കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും.
ഞായറാഴ്ച കൊച്ചിയിൽ മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി കൊച്ചി കപ്പൽശാലയിൽ ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് സന്ദർശിക്കും. തുടർന്ന് കൊച്ചി കാക്കനാടുള്ള ഡി.ആർ.ഡി.ഒയുടെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻ.പി.ഒ.എൽ) സന്ദർശിക്കുകയും ടോഡ് എറെയ് ഇൻറഗ്രേഷൻ ഫെസിലിറ്റിയുടെ ശിലാസ്ഥാപനം നിർവഹിക്കും.
തിങ്കളാഴ്ച കൊച്ചിയിൽനിന്ന് കോട്ടയത്ത് എത്തുന്ന അദ്ദേഹം മാന്നാനം സെൻറ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ സി.എം.ഐ -സി.എം.സി സംഘടിപ്പിക്കുന്ന സെൻറ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150ാം ചരമവാർഷിക ചടങ്ങിൽ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.