ബംഗളൂരു: ലോക്ഡൗണിൽ കേരളത്തില്‍ കുടുങ്ങിപ്പോയവരെ ബംഗളൂരുവിലെത്തിക്കാൻ പദ്ധതിയുമായി ബാംഗ്ലൂര്‍ കേരള സമാജം. സ്കൂള്‍ അടച്ചപ്പോള്‍ നാട്ടില്‍ പോയവരുടെയും ലോക്ഡൗണിനു മുമ്പ് നാട്ടില്‍ പോയവരുടെയും ബംഗളൂരുവിൽ ജോലിക്ക് ചേരേണ്ടവരുടെയും അഭ്യർഥനമാനിച്ചാണ് ഇത്തരം ഒരു സര്‍വിസ് ആരംഭിക്കുന്നതെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റെജി കുമാര്‍ അറിയിച്ചു.
തുടക്കത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്നിന്നുമായിരിക്കും സര്‍വിസ് നടത്തുക. കര്‍ണാടകത്തിെൻറ സേവസിന്ധുവില് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബംഗളൂരുവിലേക്കു പ്രവേശിക്കാം. മേയ് ഒമ്പതു മുതൽ ഇതുവരെ 78 ബസുകളിൽ 2200ലധികം ആളുകളെയാണ് കേരള സമാജം കേരളത്തിൽ എത്തിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ബസ് അയക്കാൻ കേരള സമാജത്തിനു സാധിച്ചു.
25 അംഗ ട്രാവൽ ഹെൽപ് ഡെസ്കിലെ വളൻറിയര്‍മാരുടെ ചിട്ടയായ പ്രവർത്തനമാണ് ഇത് സാധ്യമാക്കിയത്. ഗവൺമെൻറ് പൊതുഗതാഗതം ആരംഭിക്കുന്നതുവരെ ആവശ്യക്കാരെ സഹായിക്കാനായി ട്രാവല്‍ ഡെസ്ക് പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോൺ: 9880066695, 6361475581.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.