ധരംശാലയിൽ ഖലിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ധരംശാലയിലെ ജലസേചന വകുപ്പ് കെട്ടിടത്തിന്‍റെ മതിലിൽ ഖലിസ്താൻ അനുകൂല മുദ്രവാക്യങ്ങൾ. പെയിന്‍റുകൊണ്ട് ഖലിസ്താൻ സിന്ദാബാദ് എന്നാണ് എഴുതിയത്.

ഏകദിന ലോകകപ്പിന്‍റെ വേദികളിലൊന്നാണ് ധരംശാല. അഞ്ചു മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചില സമൂഹദ്രോഹികൾ മതിലിൽ സ്പ്രേ പെയിന്‍റ് കൊണ്ടാണ് മുദ്രവാക്യങ്ങൾ എഴുതിയതെന്നും ചൊവ്വാഴ്ച രാത്രിയാണ് ജലസേചന വകുപ്പ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുന്നതെന്നും കാംഗ്ര പൊലീസ് മേധാവി ശാലിനി അഗ്നിഹോത്രി പറഞ്ഞു.

പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി മായ്ച്ചുകളഞ്ഞു. പ്രതികളെ കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന തുടരുകയാണെന്നും അവർ അറിയിച്ചു. ലോകകപ്പ് മത്സരങ്ങൾക്കായി ടീമുകൾ നഗരത്തിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തോടെയാണ് ഇത്തവണത്തെ ലോകകപ്പിന് അരങ്ങുണരുന്നത്.

Tags:    
News Summary - ‘Khalistan Zindabad’ slogans appear in Dharamsala ahead of World Cup matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.